ഹോമിയോ ഡിസ്പെൻസറി, ഉത്ഘാടനം ചെയ്തു



കപ്പൂർ പഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനി അഹമ്മദ് കാരൂത്ത് സ്മാരക ഹോമിയോ ഡിസ്പെൻസറി പുനരുദ്ധാരണം ഉദ്ഘാടനം എം ബി രാജേഷ് നിർവ്വഹിച്ചു. ഷറഫുദ്ദീൻ കളത്തിൽ (പ്രസിഡൻ്റ് കപ്പൂർ ഗ്രാമ പഞ്ചായത്ത്) അധ്യക്ഷനായി. കപ്പൂർ പഞ്ചായത്ത്‌ വാർഡ് മെമ്പർ സൽമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഷാനിബ ടീച്ചർ (പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ) സുജിത വിയു ക്ഷേമകാര്യം ഡോ: അനുപമ ജില്ലാ ഹോമിയോ, റസ്സാക്ക് കാരൂത്ത്, പ്രശാന്ത് ഏ ജെ, പഞ്ചായത്ത് സെക്രട്ടറി  തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഡോ: ജോതിഷ് വി നന്ദി പറഞ്ഞു