കേരള പ്രവാസി സംഘം നാഗലശ്ശേരി മേഖലാ സമ്മേളനം കൂറ്റനാട് ജനകീയ കമ്മറ്റി ഓഫീസിൽ നടന്നു.

 


കൂറ്റനാട്: കേരള പ്രവാസി സംഘം നാഗലശ്ശേരി മേഖലാ സമ്മേളനം കൂറ്റനാട് ജനകീയ കമ്മറ്റി ഓഫീസിൽ നടന്നു.പ്രസിഡണ്ട് രവികുന്നത്ത് ൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം പി.വി നബീസ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.


സെക്രട്ടറി ഷൗക്കത്ത് പിലാക്കാട്ടിരി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മറ്റിയംഗങ്ങളായ എം സുബ്രഹ്മണ്യൻ ,ടി എ ലക്ഷമണൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.


മേഖലയിലെ മുതിർന്ന പ്രവാസി സംഘം പ്രവർത്തകരെ ആദരിച്ചു.പുതിയ ഭാരവാഹികളായി പി എ അബ്ദുൾ ഹമീദ് നെ സെക്രട്ടറിയായും രവികുന്നത്ത് നെ പ്രസിഡണ്ട് ആയും ഷൗക്കത്തിനെ ട്രഷററായും സമ്മേളനം തെരെഞ്ഞടുത്തു .പി എ അബ്ദുൾ ഹമീദ് നന്ദി പറഞ്ഞു.