തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി



തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വിളയൂർ കണ്ടേങ്കാവ് കടവിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി വാസിദ് (28) ആണ് മരിച്ചത്. 


കൊപ്പം പൊലീസും പെരിന്തൽമണ്ണയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച പാലോളിക്കുളമ്പ് ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കണ്ടേങ്കാവ് പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിയിലെ ഓട്ടുപാത്ര നിർമാണ തൊഴിലാളിയായിരുന്നു വാസിദ്.