കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാലിശ്ശേരി സ്വദേശി മരിച്ചു.
October 10, 2025
കടവല്ലൂർ കല്ലുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാലിശ്ശേരി സ്വദേശി മരിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്കും ഒരു ഓട്ടോറിക്ഷയിലേക്കും ഇടിച്ച് കയറി. അപകടത്തിൽ ഒരു കാൽനട യാത്രക്കാരിക്കും പരിക്കേറ്റു
ശനിയാഴ്ച 9 30ന് ആയിരുന്നു അപകടം. അപകടത്തിൽ ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ബാബു 58 വയസ് ആണ് മരിച്ചത്. കൊല്ലത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചാലിശ്ശേരി ഭാഗത്ത് നിന്നും കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കാൽ നട യാത്രക്കാരിക്കും പരിക്കേറ്റു.
