മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള വേയ്സ്റ്റ് ബിൻ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു



മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള വേയ്സ്റ്റ് ബിൻ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ചാലിശ്ശേരി, തൃത്താല പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലത്തിലെ തിരഞ്ഞെടുത്ത 17 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ബിന്നുകൾ നൽകിയത്.


ചടങ്ങിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ അധ്യക്ഷനായി. കില ഡയറക്ടർ എ നിസാമുദീൻ മുഖ്യ പ്രഭാഷണം നടത്തി. നവകേരളം ജില്ലാ കോർഡിനേറ്റർ പി സൈതലവി പദ്ധതി വിശദീകരിച്ചു. കൃഷി അസി. ഡയറക്ടർ മാരിയത്ത് കിബിത്തിയ, കൃഷി ഓഫീസർ എം എസ് ശ്രീലക്ഷ്മി, ആത്മ പ്രൊജക്ട് ഡയറക്ടർ എൻ ഷീല , കൃഷി അസിറ്റൻ്റ് പിവി വിനോബ്, പഞ്ചായത്തംഗങ്ങൾ, വിദ്യാർത്ഥികൾ, കൃഷിക്കാർ തുടങ്ങിയവർ പങ്കെടുത്തു.