കെ.എസ്.എസ്.പി.യു ചാലിശ്ശേരി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും
October 16, 2025
ചാലിശ്ശേരി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും കലാമേളയും ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ആലീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹിയുദ്ദീൻ അധ്യക്ഷനായി.ഡോഇ. എൻ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് വി.രാമചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി എ.വി.ഹംസത്തലി, എം.കെ.തങ്കമണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂണിറ്റ് മെമ്പർമാരായ ആലീസ്,മീന വർഗീസ്,ജിഷ,ഡോ:മോളു,ഷാജി ജെയിംസ്, സിൽവി എന്നിവരുടെ സംഘഗാനവും, പ്രസാദ് വർഗീസ് ഗാനാലാപനവും നടത്തി.ഉച്ചക്ക് സദ്യയും ഉണ്ടായിരുന്നു.
വിജയകുമാരി സ്വാഗതവും കെ.ശശിധരൻ നന്ദിയും പറഞ്ഞു.
