ചങ്ങരംകുളം ടൗണിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഹൈവേയിലുള്ള മരങ്ങൾ മുറിച്ചു തുടങ്ങി
September 30, 2025
ചങ്ങരംകുളം: ഹൈവേ ബസ് ബേ പരിസരം മുതൽ ലീഗ് ഓഫീസ് വരെയുള്ള സ്ഥലങ്ങളിലെ വലിയ മരങ്ങളാണ് മുറിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പം വൈദ്യുത ലൈലുകളുടെ മാറ്റങ്ങളും നടന്നുവരുന്നു.വലിയ മരങ്ങൾ മുറിച്ച് സ്ഥലത്ത് മരങ്ങൾ വച്ചുപിടിപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
മുൻപ് മുറിച്ച് മരങ്ങളുടെ ചില്ലകളും അവിടെ എവിടെയെങ്കിലും ആയി കൂട്ടിയിട്ടിരിക്കുന്നണ്ട്.ഈ മരങ്ങൾ മുറിച്ച് മറ്റു മരങ്ങൾ വയ്ക്കുന്നതോടുകൂടി ചങ്ങരംകുളം പട്ടണം സൗന്ദര്യവതിയാകും.ഹൈവേ ജംഗ്ഷനിൽ നിന്നും സെൻററിലേക്കുള്ള വഴിയിലുള്ള പ്രവർത്തികളും നടന്നു വരുന്നുണ്ട്.സെൻററിൽ കൽവട്ടിന്റെ പണി ആരംഭിച്ചിട്ടുണ്ട്.
