കസ്റ്റഡി മര്‍ദ്ദനം; നാല് പോലിസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു.
September 06, 2025
കുന്നംകുളം: പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.എസ്‌ഐ എന്‍. നൂഹ്‌മാന്‍, സിപിഒമാരായ സജീവന്‍, എസ്. സന്ദീപ്, സീനിയര്‍ സിപിഒ ശശീന്ദ്രന്‍ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഉത്തരമേഖല ഐ.ജി.രാജ്പാല്‍ മീണ ഉത്തരവ് പുറത്തിറക്കി. കുന്നംകുളം സ്വദേശി യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെയാണ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചത് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
