കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്.



കുന്നംകുളം:  ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാലപ്പെട്ടി അൽഫാസ ആംബുലൻസ് ഡ്രൈവർ അണ്ടത്തോട് വീട്ടിൽ ഹനീഫക്കാണ് പരിക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. 


ഇന്നലെ രാത്രി ഏഴരയുടെ കുന്നംകുളം മലങ്കര ആശുപത്രിയിൽ വെച്ചാണ്  സംഘർഷമുണ്ടായത്. ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്. സംഘർഷ സമയത്ത് ഇരു ആംബുലൻസുകളിലും രോഗികൾ ഉണ്ടായിരുന്നതായി പറയുന്നു. 


പരിക്കേറ്റ ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.