തെരുവ് നായ്ക്കൾ കോഴികളെ കടിച്ച് കൊന്നു
September 24, 2025
എരുമപ്പെട്ടി: വേലൂർ തയ്യൂരിൽ തെരുവ് നായ്ക്കൾ കോഴികളെ കടിച്ച് കൊന്നു.തയ്യൂർ പൂക്കുന്നത്ത് അൻസാറിൻ്റെ വീട്ടിൽ വളർത്തുന്ന 35 കോഴിക്കളയാണ് കടിച്ച് കൊന്നത്.അൻസാറും കുടുംബവും പുറത്ത് പോയിരുന്ന സമയത്താണ് തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ചത്.70 നാടൻ കോഴികളെ അൻസാർ ഷെഡ് കെട്ടി അതിനുള്ളിൽ കൂട് നിർമ്മിച്ചാണ് വളർത്തുന്നത്.
ഏകദേശം അഞ്ച് നായ്ക്കൾ ചേർന്നാണ് കോഴികളെ കടിച്ച് കൊന്നിട്ടുള്ളത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
