ചങ്ങരംകുളം :കോക്കൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു
September 09, 2025
ചങ്ങരംകുളം :കോക്കൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു.കോക്കൂർ ചെക്കോട്ടു വളപ്പിൽ സിദ്ധിക്കിൻ്റെ മകൻ റിയാസുദ്ധീൻ(36)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതായിരുന്നു.ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം
