കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തി എന്ന കേസിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ 30 വയസ്സുള്ള മിഥുനാണ് മരിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളകേസെടുത്ത് പീഡപ്പിച്ചതിൽ മനംനൊന്താണ് മിഥുൻ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ആറ് മാസം മുമ്പ് പന്നിമാംസം വാങ്ങിച്ചൂ എന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. മിഥുനെതിരെ കള്ളകേസുടുക്കുകയായിരുന്നുവെന്നും ജാമ്യത്തിലറിങ്ങിയ മിഥുൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു.ഇന്ന് പുലർച്ചെ മുതൽ മിഥുനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാണുയരുന്നത്.
കുടുംബത്തിലെ ഏകാ ആശ്രയമായ മിഥുൻ കാഞ്ഞിരക്കോട് സെൻററിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു.
