ചാലിശ്ശേരി നവയുഗ കമ്മിറ്റി പുനർനിർമ്മിച്ചവീട് കൈമാറി



ചാലിശേരിയിൽ  ആനയുടെ ഏക്കതുക അഞ്ചുലക്ഷം രൂപ പാവപ്പെട്ട കുടുംബത്തിൻ്റെ വീട് നിർമ്മാണത്തിനായി മാറ്റി മാതൃകയായ നവയുഗ പൂരാഘോഷ കമ്മിറ്റി പുനർനിർമ്മിച്ച വീടിന്റെ താക്കോൽ കൂട്ടുകാരൻ അജിതിൻ്റെ കുടുംബത്തിന് കൈമാറി 


തിരുവോണനാളിൽ രാവിലെ വാർഡ് മെമ്പർ  സഹനമുജീബ് വീട്ടിൻ്റെ താക്കോൽ കുടുംബത്തിന്  കൈമാറി 


ചാലിശ്ശേരി മുലയംപറമ്പത്ത്‌കാവ് പൂരാഘോഷത്തിനായി ഈ വർഷം ആനയെ ഏൽപ്പിച്ചിരുന്ന ഏക്കതുക 5,03,000 രൂപ  നിർധന കുടുംബത്തിനായി വീട് പണിയാൻ മാറ്റിവെച്ചത്



 ആലിക്കര വേങ്ങാട്ടുപറമ്പിൽ കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന അജിതൻ (45) കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. രണ്ട് മാസം പിന്നിട്ട് സെപ്റ്റംബറിൽ, കുടുംബത്തിന്റെ മൂത്തമകനും കുന്നംകുളം ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അതുൽകൃഷ്ണ (15) വാഹനാപകടത്തിൽ മരിച്ചതോടെ കുടുംബം പൂർണമായും തകർന്നുപോയി.


700 ചതുരശ്രടി വീടിൻ്റെ ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പമ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമൊത്ത് മനോഹരമായി പണികഴിപ്പിച്ചാണ് കുടുംബത്തിന് നവയുഗ കൂട്ടായ്മ കൈമാറിയത്.


ചടങ്ങിൽ കുന്നംകുളം ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസെറ്റി മകൾ അൻസിയക്ക് എൽ.ഇ.ഡി ടി.വി കൈമാറി


നവയുഗ കമ്മിറ്റി  ഉദ്യമത്തിന് സഹായം നൽകിയ ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസെറ്റി ,  കല്ലുപുറം സൂര്യപുത്ര പൂരാഘോഷ കമ്മിറ്റി , അവിട്ടം ഗ്രൂപ്പ്  , ചിറക്കൽ കാളിദാസൻ ആന ഉടമ മധു , കോൺട്രാക്ടർ ധനൂഷ് എന്നിവരെ ആദരിച്ചു.


മോഹനൻ വെളിയതടം , സുഷി ആലിക്കര , ഉമ്മർ ആലിക്കര , ലെബീബ് ഹസ്സൻ എന്നിവർ സംസാരിച്ചു. നവയുഗ കൂട്ടായ്മ അംഗങ്ങൾ , ഷെയർ ആൻ്റ് കെയർ അംഗങ്ങൾ ,  പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.