കുട്ടിക്കർഷകയ്ക്കുള്ള അവാർഡ് നേടിയ ഇഷാലര മൃദുലിന് അനുമോദിച്ചപ്പോൾ
September 28, 2025
കൂറ്റനാട് വയലും വീടും കാർഷികകൂട്ടായ്മയുടെ കുട്ടിക്കർഷക അവാർഡ് നേടിയ ചാലിശ്ശേരിയിലെ ഇഷാലര മൃദുലിനെ (ഏഴ്) ചാ ലിശ്ശേരിയിലെ കാർഷികകൂട്ടായ്മ അനുമോദിച്ചു.
ചാലിശ്ശേരി സഹകരണബാങ്ക് പ്രസിഡൻ്റ് ഡോ. ഇ.എൻ. ഉണ്ണി ക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലൂർ പ്രിയദർശിനി ബാങ്ക് പ്രസിഡ ന്റ്റ് പൊന്നുള്ളി മോഹനൻ അധ്യക്ഷനായി. ചാലിശ്ശേരി ക്ഷീരസം ഘം പ്രസിഡന്റ് പി.ബി. സുനിൽകുമാർ, ചാലിശ്ശേരി കൃഷി ഓഫീ സർ കെ. സുദർശൻ, ചാലിശ്ശേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യ ക്ഷ ആനി വിനു, വി.എസ്. ശിവദാസ്, ജൈവകർഷകൻ കെ.എസ്. രാജേന്ദ്രൻ, ഇഷാലര, ഷിബിൻ, ഹനീഫ, ഋഷഭദേവൻ, മുത്തലിബ് എന്നിവർ സംസാരിച്ചു.
ചാലിശ്ശേരി സ്വദേശികളായ മൃദുൽ, മാധുരി ദമ്പതിമാരുടെ മകളാ ണ് ഇഷാലര മൃദുൽ
