20 വർഷത്തിലേറെയായി ചിത്രകലാരംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായ ശ്രീജേഷ് എടപ്പാളിന് ഭാരത് സേവക് സമാജ് പുരസ്കാരം.



എടപ്പാൾ: ഇരുപത് വർഷത്തിലേറെയായി ചിത്രകല രംഗത്തും,ഗ്രാഫിക്‌സ് & ഇൻ്റിരിയർ ഡിസൈനർ ആർട്ടിസ്റ്റ്, ഇന്റ്റിരിയർ & എക്‌സ്‌റ്റീരിയർ വർക്ക്,പാലിയേറ്റീവ് മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ,കേരള പരസ്യകല സമിതി ആൾ കേരള ആർട്ട് ഗാലറി അംഗം,ലോഗോ മേക്കർ, എടപ്പാൾ പഞ്ചായത്ത് വർഷം തോറും നടന്നുവരുന്ന ആർട്ട് വർക്ക്. 2010 ൽ  2010 ഒരു വർഷം വിദേശ രാജ്യമായ ഒമാനിൽ സർക്കാറിന്റെ അധീനതയിലുള്ള 3 ഓളം കൊട്ടാരത്തിൽ ആർട്ട് വർക്ക് ചെയ്യതും. പുരസ്‌കാരത്തിനു ശ്രീജേഷിനെ അർഹനാക്കി.


കൺസ്യൂമർ കോർട്ടുമയി ബന്ധപ്പെട്ട് 10 ലേറെ പേർക്ക് സഹായം ലഭ്യമാക്കി.ദയ, സാന്ത്വനം മുതലായ പാലിയേറ്റിവ് സംഘടനകൾ ബന്ധപ്പെട്ട് ചികിത്സാ സഹായങ്ങൾ ചെയ്‌തു വരുന്നു.


നാട്ടിലെ ക്ഷേമ പ്രശ്‌നങ്ങളിൽ രാഷ്ട്രീയ - സന്നദ്ധസംഘടന കളുമായി പ്രവർത്തനങ്ങളിൽ വർഷങ്ങളായി ഇടപ്പെട്ട് പ്രവർത്തിച്ചു വരുന്നു.തിരുവനന്തപുരം ഭാരത് സേവക സമാജ് ഹാളിൽ നടന്ന ചടങ്ങിൽആൾ ഇന്ത്യ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തി.