തൃത്താല പഞ്ചായത്ത് കുടുംബശ്രീ ഓഫീസിനു ISO അംഗീകാരം.
August 22, 2025
അടിസ്ഥാന സൗകര്യം, ഓഫീസ് ഫയൽ മാനേജ്മെന്റ്, റെക്കോർഡ് റൂം സെറ്റിംഗ്സ് എന്നിവയിലെ മികവാണ് പരിഗണിച്ചാണ് ഐ എസ് ഒ അംഗീകാരം ലഭിച്ചത്.
തൃത്താല സി ഡി എസ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ സുജിത ജയപ്രകാശ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ,ഷാജ് ടി ആർ, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
