എരുമപ്പെട്ടി പതിയാരത്ത് മൂന്ന് പേരെ തെരുവ് നായ ആക്രമിച്ചു.
August 29, 2025
പതിയാരം ആളൂർ വീട്ടിൽ അജി (45)ആളൂർ വീട്ടിൽ ഇഗ്നേഷ്യസ് (73)വടക്കാഞ്ചേരി ഉത്രാളിക്കാവ് പുതുവീട്ടിൽ ഷാജൻ എന്നിവർക്കാണ് കടിയേറ്റത്.അജി, ഇഗ്നേഷ്യസ് എന്നിവരെ വീട്ട് മുറ്റത്ത് വെച്ചും ഗ്യാസ് ഏജൻസി വർക്കറായ ഷാജനെ വഴിയിൽ വെച്ചുമാണ് കടിച്ചത്.
അജിയുടെ കൈവിരൽ ഒടിയുകയും കാൽ തുടയക്ക് മുറിവുണ്ടാവുകയും ചെയ്തു. ഒടിഞ്ഞിട്ടുണ്ട്.ഇഗ്നേഷ്യസിൻ്റെ കാൽ തുടയ്ക്ക് ആഴത്തിൽ മുറിവ് പറ്റിയിട്ടുണ്ട്.
