യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.



 കുന്നംകുളം :യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെങ്ങാമുക്ക് മുല്ലക്കൽ സുരേഷിന്റെ മകൻ 22 വയസ്സുള്ള ഇന്ദ്രജിത്തിനെയാണ് വീടിനടുത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കയ്യിലെ ഞരമ്പ് മുറിച്ച്, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു.


 തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് ഐനൂർ ശാന്തിതീരത്ത് സംസ്കാരം നടത്തി.രാജിയാണ് മാതാവ്, ഗായത്രി സഹോദരിയാണ്.