പട്ടിത്തറയിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
August 29, 2025
പട്ടിത്തറ ഒൻപതാം വാർഡിൽ നടത്തിയ ചെണ്ടുമല്ലിപ്പൂ ക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. സെബു സദക്കത്തുള്ള അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളാണ് ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിയത്. സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു മുരളീധരൻ, കെ.പി. ലളിത, മോനിഷ എന്നിവർ സംസാരിച്ചു.
