ബിജെപി എടപ്പാൾ കൃഷിഭവനിലേക്ക് മാർച്ച് നടത്തി
August 22, 2025
എടപ്പാൾ | സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കൃഷിഭവനിലേക്ക് മാർച്ച് നടത്തി.
പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു, മണ്ഡലം പ്രസിഡണ്ട് സുജീഷ് കല്യാണിക്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം നടരാജൻ, റെജി കാലടി, വി ടി ജയപ്രകാശ്, കെ വി അശോകൻ, ഷിജില പ്രദീപ്, വി പി വിദ്യാധരൻ, പ്രേമൻ കുട്ടത്ത്, ശിവകുമാർ വെങ്ങിനിക്കര, അശോകൻ പൊറൂക്കര, തടത്തിൽ മണികണ്ഠൻ സുബിത, എന്നിവർ പ്രസംഗിച്ചു
