ആനക്കരയിൽ നാട്ടുകാർക്ക് തലവേദനയായി മാറിയ മലമ്പാമ്പിനെ ഒടുവിൽ പിടികൂടി
August 20, 2025
ആനക്കര മേലഴിയം ഭാഗത്താണ് രാത്രികാലങ്ങളിൽ വഴിയാത്രക്കാർക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിച്ച് മലമ്പാമ്പിൻ്റെ സാന്നിദ്യം ഉണ്ടായിരുന്നത്. രണ്ട് ദിവസം മുൻപ് റോഡിന് കുറുകെ മലമ്പാമ്പ് ഇഴഞ്ഞെത്തുന്നത് കണ്ട് പേടിച്ച് ബൈക്ക് യാത്രക്കാരൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പ്രദേശത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി
