സദ്ഭാവന ദിനം ആചരിച്ചു
August 20, 2025
നൂതന സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയെ പുരോഗതിയിൽ എത്തിച്ച രാജ്യ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സദ്ഭാവന ദിനാചരണം നടത്തി.ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണം മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബുനാസർ,തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാൻ ടി.കെ.സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി,ഹാഷിം അച്ചാരത്ത്,പി.എ.നൗഷാദ്,ജലീൽ നരിക്കാട്ടിൽ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി.മണികണ്ഠൻ,പത്മിനി,ഐ.എൻ.ടി.യു.സി. പ്രവർത്തകരായ രാജു,ബാബു,മുഹമ്മദ് എന്നിവർ പങ്കെടുത്തു.
