വടുതല വട്ടംപാടത്ത് റോഡ് സൈഡിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തി ഭീതിയോടെ നാട്ടുകാർ
August 29, 2025
കുന്നംകുളം വടുതല വട്ടംപാടത്ത് റോഡ്സൈഡിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തി. രാത്രി 11:30 യോടെയാണ് പ്രദേശവാസികൾ റോഡ്സൈഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മനുഷ്യരക്തമാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
സംഭവസ്ഥലത്തു നിന്ന് എന്തോ വസ്തു വാഹനത്തിൽ കയറ്റി വട്ടംപാടം സെൻറർലേക്ക് പോയ വാഹനത്തിൽ നിന്ന് രക്ത തുള്ളികൾ ഒറ്റി വീണ നിലയിലാണ്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഫോറൻസിക്കിൻ്റെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ...
