കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച ചെർപ്പുളശ്ശേരി പോലീസിന് അഭിനന്ദന പ്രവാഹം.



ചെർപ്പുളശ്ശേരി അടയ്ക്കാപുത്തൂരിൽ കിണറ്റിൽ വീണ അനുപ്രിയ (26) യെ രക്ഷിച്ച പോലീസുകാർക്ക് അഭിനന്ദന പ്രവാഹം. കിണറ്റിൽ വീണ യുവതിയുടെ ജീവൻ നഷ്ട‌പ്പെട്ടു എന്ന രീതിയിലാണ് ചെർപ്പുളശ്ശേരി പോലീസിൽ ആദ്യം വിവരം എത്തിയത്. ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഷബീബ് റഹ്മാൻ, എ.എസ്.ഐ സുഭദ്ര, എ.എസ്.ഐ ശ്യാംകുമാർ, സി.പി.ഒ എം.ആർ രതീഷ് എന്നിവർ ഉടനെ സ്ഥലത്തെത്തി.


സ്വന്തം ജീവൻ പോലും പരിഗണിക്കാതെ  എ.എസ്.ഐ ശ്യാംകുമാറും സി.പി.ഒ എം.ആർ രതീഷും കിണറ്റിലിറങ്ങി യുവതിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.  പോലീസുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അതിവേഗ പ്രവർത്തനത്തിലൂടെയാണ് അനുപ്രിയയുടെ ജീവൻ തിരിച്ചു കിട്ടിയത്. ഇതോടെ സാഹസിക പ്രവർത്തനം നടത്തിയ പോലിസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ അഭിനന്ദന സന്ദേശം പ്രവഹിക്കുകയാണ്.