കർക്കിടക മാസത്തിൽ കേരളത്തിൽ പെരുമഴയാകുമോയെന്ന ആശങ്ക പരത്തി അതിതീവ്ര മഴ തുടരുന്നു
July 16, 2025
കർക്കിടക മാസത്തിൽ കേരളത്തിൽ പെരുമഴയാകുമോയെന്ന ആശങ്ക പരത്തി അതിതീവ്ര മഴ തുടരുന്നു. അർധ രാത്രിയും വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജില്ലകളിലാണ് രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിതീവ്ര മഴ തന്നെയാകും വിവിധ ജില്ലകളിലെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. പ്രത്യേകിച്ചു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ. ഈ ജില്ലകളിൽ വ്യാഴാഴ്ചത്തേക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.