കൂറ്റനാട് സെന്ററിലെ ഗതാഗത കുരുക്ക്
ദിവസം തോറും വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ ആധിക്യം കൊണ്ട് കൂറ്റനാട് സെന്ററിൽ ദിനം പ്രതി ഉണ്ടാകുന്ന ഗതാഗത കുരുക്ക് വിദ്യാർഥികളും കൽനടയാത്രക്കാരും വ്യാപാരികളും ഒരു പോലെ ബുദ്ധിമുട്ട് നേരിടുകയാണ്
ഏതാനും വർഷങ്ങൾക്ക് മുന്നേ ഗതാഗത നിയന്ത്രണത്തിന് പോലീസ് ഉണ്ടായിരുന്നു പിന്നീട് സ്ഥിരമായി ഹോം ഗാർഡ് സേവനവും ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങളായി ഗതാഗത നിയന്ത്രണം നടത്തുന്നത് നാട്ടുകാരും വ്യാപാരികളുമാണ്
യാതൊരു നിയന്ത്രണവുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ടോറസ് ലോറികളും ഈ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു
കൂറ്റനാട് സെന്ററിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനും നിയന്ത്രിക്കുവാനും പോലിസ് സേവനം അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു
യൂണിറ്റ് പ്രസിഡന്റ് TK വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി KP സിദ്ധിഖ്, ശശി ആനന്ദ്ഭവൻ തുടങ്ങിയവർ സംസാരിച്ചു