സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പന്താവൂര്‍ സ്വദേശികളായ അജ്മൽ(22)ഷനൽ(23)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ പെട്ടെന്ന് തിരിയാന്‍ ശ്രമിച്ചതോടെ പുറകില്‍ വന്നിരുന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗൂരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു