ഇരുൾ പരക്കാതിരിക്കാൻ ശാസ്ത്രബോധത്തിന്റെ കൈത്തിരി.



ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ

പട്ടിത്തറ യൂണിറ്റ് സമ്മേളനം മാർച്ച് 9ന് ആലൂര് യുവജന വായനശാലയിൽ വച്ച് നടന്നു. സിപി ജലീൽ പ്രസിഡണ്ട്, ശോഭ എം വി വൈസ് പ്രസിഡണ്ട്,   പ്രേംകുമാർ എം ജി സെക്രട്ടറി, രാമചന്ദ്രൻ എം ജോയിൻ സെക്രട്ടറി എന്നീ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.   2014ൽ പരിഷത്ത് സർക്കാരിന് കൈമാറിയ അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ കരടു ബിൽ എത്രയും വേഗം പാസാക്കണമെന്ന പ്രമേയവും,

 യൂണിറ്റ് പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഡോക്ടർ കെ ബി മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നുമുള്ള പ്രമേയങ്ങൾ യൂണിറ്റിസ് സമ്മേളനം ഐകണ്ഠേന  അംഗീകരിച്ചു. 


 സംസ്ഥാന കമ്മിറ്റി അംഗം പി കെ നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് വി എം രാജീവ്, മേഖല കമ്മിറ്റി സെക്രട്ടറി എം വി രാജൻ, സുനിത് കുമാർ, പ്രേംകുമാർ, സി പി ജലീൽ വി പി ജയപ്രകാശ്, മോഹനൻ അമ്മത്തിൽ, എ പി ചാത്തപ്പൻ, സി മജീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു. 


സമ്മേളനത്തോടനുബന്ധിച്ച് കുടുംബ ശ്രീ വനിതകൾക്ക് സോപ്പ് നിർമ്മാണ പരിശീലനം നൽകി. അവർക്ക് പരിഷത്ത് ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയുമുണ്ടായി. എം വി രാജൻ മാസ്റ്റർ നേതൃത്വം നൽകി. 


 വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകളുടെയും, ക്രൂരമായ കൊലപാതകങ്ങളുടെയും, മയക്കുമരുന്നിന് അടിമപ്പെടുന്ന യുവത്വത്തിന്റെയും വാർത്തകൾ പെരുകുന്ന കാലത്ത് ശാസ്ത്രബോധത്തിൽ ഊന്നിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചാണ് സമ്മേളനം അവസാനിച്ചത്.