ലോട്ടറി ചൂതാട്ടം; പ്രതി അറസ്റ്റില്‍
March 08, 2025
കൂറ്റനാട്ഃ ലോട്ടറി കടയുടെ മറവില്‍ ഒറ്റക്കനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കടകശ്ശേരി വരവട്ടൂര്‍ ഉണ്ണികൃഷ്ണനെ( 45) യാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. കേരളലോട്ടറിയുടെഒന്നാംസമ്മാനാര്‍ഹമാവുന്ന നമ്പറിന്‍റെ അവസാനമൂന്നക്ക ഫലപ്രവചനം നടത്തി പണം വച്ച് ചൂതാട്ടം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പാലക്കാട് കോടതി (മൂന്ന്) റിമാന്‍റുചെയ്തു.
