പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്ററിൽ ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
March 18, 2025
പരുതൂർ വായനശാല ഇനി ഹരിത ഗ്രന്ഥശാല: പള്ളിപ്പുറം: പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്ററിൽ ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും ബോധവൽക്കരണ ക്ലാസ്സും നടത്തി. കൊടിക്കുന്ന് വായനശാലയിൽ നടന്ന ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളായ വി ശ്രുതി, എം കെ സിഞ്ചു എന്നിവർ ചേർന്ന് ഹരിത പ്രഖ്യാപനം നടത്തി. വായനശാല വൈസ് പ്രസിഡൻറ് ടി ശാന്തകുമാരി അധ്യക്ഷയായി. സെക്രട്ടറി പി സുധീർ, പി രമണി , പി ടി രാമചന്ദ്രൻ, എം മോഹൻദാസ്, പി കെ ചെല്ലുകുട്ടി, വി പി ബിജു, പി സുഹൈൽ, വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
