വീട്ടിൽ നിർത്തിയിട്ടിരുന്ന സഹോദരന്റെ സ്‌കൂട്ടർ കത്തിച്ച കേസിൽ തൃത്താല സ്വദേശി പിടിയിൽ



വീട്ടിൽ നിർത്തിയിട്ടിരുന്ന സഹോദരന്റെ സ്‌കൂട്ടർ കത്തിച്ച കേസിൽ തൃത്താലകൊപ്പം കോലോത്തുപറമ്പിൽ നൗഷാദിനെ(42)കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.നൗഷാദിന്റെ സഹോദരൻ  ശിഹാബിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.വീട്ടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പരാതി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊപ്പത്ത് നിന്നുമാണ് നൗഷാദിനെ പിടികൂടിയത്.