ലഹരി വ്യാപനത്തിനെതിരെ പട്ടാമ്പിയിൽയൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്
March 11, 2025
ലഹരി വ്യാപനത്തിനെതിരെ പട്ടാമ്പിയിൽയൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ' നാടിന്റെ നന്മക്കായി ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു യൂത്ത് കോണ്ഗ്രസ്സ് മാർച്ച് നടത്തിയത്.
പട്ടാമ്പി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മേലെ പട്ടാമ്പി വരെ നടന്ന മാർച്ചിൽ നിരവധി ആളുകൾ പങ്കെടുത്തു. ബസ് സ്റ്റാന്റ് പരിസരത്ത് KPCC നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാർച്ച് ഉദ്‌ഘാടനം ചെയ്തു. മാർച്ചിന്റെ സമാപനം സമ്മേളനം കെപിസിസി അംഗം റീജൽമാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷനായി. ജയശങ്കർ കൊട്ടാരത്തിൽ. ഒ ജെ ജനീഷ്, റിയാസ് മുക്കോളി, ഒകെ ഫാറൂഖ് മറ്റു ഭാരവാഹികൾ എന്നിവരും പങ്കെടുത്തു
