പട്ടാമ്പി വളളൂർ രണ്ടാംമെയിൽസിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടാമ്പി വളളൂർ രണ്ടാംമെയിൽസിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.തിരുവേഗപ്പുറ കൈപ്പുറത്ത് താമസിക്കുന്ന പുളിക്കൽ മുഹമ്മദ് ഷനൂബാണ് മരിച്ചത്.കാർ സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
പട്ടാമ്പി പുലാമന്തോൾ പാതയിലെ വളളൂർ രണ്ടാം മെയിലിസിന് സമീപം ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്നും കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകിൽ കാറിടിക്കുകയും നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വരികയായിരുന്ന സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു. സ്കൂട്ടർ യാത്രക്കാരാനായ തിരുവേഗപ്പുറ കൈപ്പുറത്ത് താമസിക്കുന്ന പുളിക്കൽ ഷാഹുൽ ഹമീദിന്റെ മകൻ മുഹമ്മദ് ഷനൂബ് അപകടത്തിൽ മരിക്കുകയായിരുന്നു.23വയസ്സാണ്.
അപകടത്തെ തുടരന്ന് ഇയാളെ ബസ്സ് ജീവനക്കാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്കൂട്ടർ ബസ്സിനടിയിൽ അകപ്പെട്ട നിലയിലാണ്.അപകടത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗത തടസ്സവും നേരിട്ടു.പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.തൃശ്ശൂരിൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷനൂബ്.
