കൊഴിക്കര എഎംഎൽപി സ്കൂളിൽ പഠനോത്സവവും ലഹരി ബോധവൽകരണവും നടത്തി
March 18, 2025
കപ്പൂർ: കൊഴിക്കര എഎംഎൽപി സ്കൂളിൽ പഠനോത്സവവും, ലഹരി ബോധവത്കരണവും നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പഠനമികവ് പ്രദർശനം നടന്നു. വളർന്നു വരുന്ന കുട്ടികളിൽ ലഹരി, മൊബൈൽ ഉപയോഗത്തിനുമെതിരെയും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണവും നടത്തി.
ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു, സിവിൽ പോലീസ് ഓഫീസർ രഞ്ജിത് എന്നിവരാണ് ക്ലാസ് എടുത്തത്. എസ്എംസി ചെയർമാൻ യാസർ കൊഴിക്കര അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക് മെമ്പർ വി കെ റവാഫ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈ: പ്രസിഡന്റ് ടിവി മുസ്തഫ ആശംസ പറഞ്ഞു. സ്കൂൾ പിടിഎ, എസ്എംസി, എംപിടിഎ അംഗങ്ങളും സംബന്ധിച്ച പരിപാടി എച് എം ഷാജി ടീച്ചർ സ്വാഗതവും എംപിടിഎ ചെയർ പേഴ്സൺ ശാരി നന്ദി പറഞ്ഞു.
