തൃത്താല ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോ ഗിച്ച് തൃത്താല ജി എം എൽ പി സ്കൂളിൽ നിർമ്മിച്ച മിനി പാർക്ക് കുട്ടികൾക്കായി തുറന്ന് കൊടുത്തു
March 10, 2025
തൃത്താല ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോ ഗിച്ച് തൃത്താല ജി എം എൽ പി സ്കൂളിൽ നിർമ്മിച്ച മിനി പാർക്ക് കുട്ടികൾക്കായി തുറന്ന് കൊടുത്തു തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ പ്രൈമറി വിദ്യാലയൾക്കുള്ള കളിയുപകരണങ്ങളുടെ വിതരണവും പുതിയ ഫർണീച്ചറുകളുടെ സമർപ്പണവും നടന്നു.
വാർഡ് മെമ്പർ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പ്രസാദ് മാസ്റ്റർ ബിപിസി ദേവരാജൻ SMC ചെയർമാൻ മുഹമ്മദലി പെൻഷനേഴ്സ് യൂണിയൻ മെമ്പർ ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീകല ടീച്ചർ സ്വാഗതവും ഷെരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു
