ബിജെപി ആനക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
March 03, 2025
സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി ആനക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബിജെപി പാലക്കാട് മുൻ ജില്ല പ്രസിഡന്റ് കെ എം ഹരിദാസ് ഉത്ഘാടനം ചെയ്തു.ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ എം അധ്യക്ഷത വഹിച്ചു.കപ്പൂർ സംഘടന മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട് , വൈസ് പ്രസിഡന്റ് വിഷ്ണു ഒ വി, ദിനേശ്കുമാർ കെ, നാരായണൻ വി വി, രതീഷ് ബൈജു, സുരേന്ദ്രൻ കെ പി, വീരമണി കുമ്പിടി, സുബ്രമുണ്യൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു
