സ്വരാജ് ദൃശ്യ മാധ്യമ പുരസ്‌കാരം നേടിയ സുര്‍ജിത്ത് അയ്യപ്പത്തിനെ ജന്മനാട് ആദരിച്ചു



കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഥമ സ്വരാജ് ദൃശ്യ മാധ്യമ പുരസ്കാരം നേടിയ സുർജിത്ത് അയ്യപ്പത്തിനെ ജന്മനാട് ആദരിച്ചു. മാലിന്യ സംസ്ക്കരണ രംഗത്തെ ഗുരുവായൂർ നഗരസഭയുടെ മികച്ച മാതൃക പുറംലോകത്തെത്തിച്ച റിപ്പോർട്ടിനാണ് സുർജിത്തിന് സംസ്ഥാന പുരസ്ാരം ലഭിച്ചത്. അകതിയൂർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അകതിയൂർ ഡിവിഎം സ്‌കൂളിൽ നടന്ന ആദര സമ്മേളനം സംസ്ഥാന പട്ടികജാതി - വർഗ കമ്മീഷൻ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ, പ്രശസ്‌ത വാദ്യകലാകാരൻ കലാമണ്ഡലം കുട്ടിനാരായണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, നിമിഷ വിഗീഷ്, അഖില മുകേഷ്, കെ എം നാരായണൻ, ടി കെ ബാലൻ എന്നിവർ സംസാരിച്ചു. സുർജിത്ത് അയ്യപ്പത്ത് മറുപടി പ്രസംഗം നടത്തി.