പനിബാധിച്ചു 8 വയസുകാരൻ മരിച്ചു.
March 11, 2025
കരിക്കാട് പൂളക്കൽ പരേതനായ സുരേന്ദ്രന്റെ മകൻ അൻജിത്താണ് മരിച്ചത്. തിങ്കളാഴ്ച കാലത്ത് അൻജിത്തിന് പനിയും, ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടോൽ സാമൂഹികാരോഗ്യകേന്ദ്രത്തിലും, തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. കരിക്കാട് സി.എം.എൽ.പി. സ്കൂളിലെ 3 -ാം ക്ലാസ് വിദ്യാർത്ഥിയാണ് അൻജിത്ത്. ജിഷയാണ് മാതാവ് .7-ാം ക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദ സഹോദരിയാണ്. 6 മാസം മുമ്പാണ് അൻജിത്തിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്.
