കൂറ്റനാട് സബ് ട്രഷറിക്കു മുമ്പിലും KSSPA തൃത്താല നിയോജക മണ്ഡലം മണ്ഡലം കമ്മറ്റി ധർണ്ണ നടത്തി
ജനദ്രോഹപരമായ കേരള ബഡ്ജറ്റിനെതിരെ കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി കൂറ്റനാട് സബ് ട്രഷറിക്കു മുമ്പിലും KSSPA തൃത്താല നിയോജക മണ്ഡലം മണ്ഡലം കമ്മറ്റി ധർണ്ണ നടത്തി. KSSPA തൃത്താല നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക IAS കാർക്കും ന്യായാധി പകർക്കും സമയാസമയം നൽകിയ അതേ ഡി ആർ കുടിശ്ശികകൾ ഉടൻ ഞങ്ങൾക്കും നൽകുക വർദ്ധിപ്പിച്ച ഭൂനികുതി കുറക്കുക ക്ഷേമ പെൻഷൻ തുക കൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധർണ്ണ പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ഒ.പി.ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സിക്രട്ടറി വി.കെ ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ധർണ്ണയെ അഭിസംബോധന ചെയ്ത് ജില്ലാ സിക്രട്ടേറിയറ്റ് മെമ്പർ കെ. മൂസക്കുട്ടി, ജില്ലാ കമ്മറ്റി മെമ്പർ യു.വിജയകൃഷ്ണൻ, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് കെ.സി രാജഗോപാലൻ, രാജൻ പൊന്നുള്ളി, വി.എ ശ്രീനിവാസൻ , എ.എം ഹംസ മാസ്റ്റർ, മുരളി മൂത്താട്ട്, മാധവൻ മാസ്റ്റർ, വി.ആർ. ഋഷഭദേവൻ നമ്പൂതിരി എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
