എസ് വൈ എസ് റമളാൻ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു.
കുറ്റനാട് : എസ് വൈ എസ് മണ്ഡലം കമ്മറ്റി നടത്തുന്ന റമളാൻ ക്യാമ്പയിൻ ഉൽഘാടനം സയ്യിദ് ശിഹാബ്ദ്ധീൻ തങ്ങൾ ഉൽഘാടനം ചെയ്തു. മാനസിക ഒരുക്കമാണ് റമളാനിന്റെ കാതലായ ഒരുക്കം, തഖ്വയിൽ അധ്യഷ്ടിതമായ ജീവതം നമ്മുടെ വിജയത്തിന് അനിവാര്യമാണ് എന്നും തങ്ങൾ പറഞ്ഞു. സ്വാലിഹ് അൻവരി ചേകനൂർ മുഖ്യപ്രഭാഷണം നടത്തി. ആതുര സേവന പദ്ധ്യതി ഉറവയുടെ ഫണ്ട് ഉൽഘാടനം കെ പി കുഞ്ഞാപ്പ ഹാജി നിർവഹിച്ചു. ഹംസ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി ആ മുഖപ്രഭാഷണം നടത്തി. മൊയ്തീൻ കുട്ടി മൗലവി ആലൂർ, അബൂബക്കർ ഫൈസി, ഹനീഫ ബാഖവി, അബൂബക്കർ നുജൂമി, ഏവി അബൂബക്കർ മൗലവി, ഫായിസ് ദാരിമി, മുജീബ് ഫൈസി, മൂസ ദാരിമി, തൂപ്പിൽ മൊയ്തീൻ കുട്ടി ഹാജി കക്കാട്ടിരി, ഏവി ബക്കർ ആലൂർ. മമ്മൂണ്ണി ഹാജി. കുഞ്ഞുട്ടി ഹാജി.സിദ്ധീഖ് മൗലവി ഒതളൂർ, യൂസഫ് മൗലവി ചിറ്റപ്പുറം, എന്നിവർ സംബന്ധിച്ചു. ഹസ്സൻ മൗലവി സ്വാഗതവും എം എൻ കെ.മൗലവി കക്കാട്ടിരി നന്ദിയും പറഞ്ഞു.
