ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
February 24, 2025
കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് പതിനൊന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നിലവിലെ സിപിഎം സ്ഥാനാർത്ഥിയായ ബിന്ദുമോൾ രാജിവച്ചതിനെ തുടർന്നാണ് മാന്തോപ്പ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐഎം സ്ഥാനാർഥിയായി ഷഹർബാനും, കോൺഗ്രസ് സ്ഥാനാർത്ഥിയായി സിജി ഗീവറും, ബിജെപി സ്ഥാനാർത്ഥിയായി വിനിത ഷിബിയുമാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണിയോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. കാണിപ്പയ്യൂർ എൽ പി സ്കൂളിലെ രണ്ടു ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1123 വോട്ടർമാരാണ് നിലവിൽ മാന്തോപ്പ് വാർഡിൽ ഉള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കുന്നംകുളം പോലീസും സ്ഥലത്തുണ്ട്.
