ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, പ്രതിരോധ ശേഷി കൂട്ടും; നാരങ്ങ വെള്ളം കുടിച്ചാലോ...



നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ വെള്ളം. ഉന്മേഷദായകമായ ഈ പാനീയം അവശ്യ വിറ്റാമിനുകളും ധാതുക്കളും ആൻ്റി ഓക്സിഡൻ്റുകളും കൊണ്ട് നിറഞ്ഞതാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. നാരങ്ങ വെള്ളം കുടിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്താനാകും.




ജലാംശം നിലനിർത്തുക: നാരങ്ങ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും മുറിവ് ഉണക്കുന്നതിനും കൊളാജൻ ഉൽപാദനത്തിൽ സഹായിക്കുന്നതിനും സഹായകമാണ്. വരണ്ട ചർമ്മം, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു. ശരിയായ ജലാംശം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നിർണായകമാണ്. ജലാംശം നിലനിർത്തുന്നത് ദഹനത്തെ സഹായിക്കുന്നു.


വിറ്റാമിൻ സിയുടെ നല്ല ഉറവിടം: വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഒന്നാണ് നാരങ്ങ വെള്ളം. ഇത് കുടിക്കുന്നത് നിരവധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. വിറ്റവമിൻ സി ചുളിവുകളും പാടുകളും കുറയ്ക്കുന്നതിലൂടെ ചർമ്മത്തിൻ്റെ വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കുന്നു. ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. നാരങ്ങയുടെ ​ഗന്ധത്തിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ കഴിയും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: നാരങ്ങ വെള്ളം അമിത വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


പഞ്ചസാര പാനീയങ്ങൾക്ക് പകരം: പഞ്ചസാര അമിതമായ സോഡ, പാനീയങ്ങൾ ഉപേക്ഷിക്കുക. പതിവായി നാരങ്ങ വെള്ളം കുടിക്കുന്നത് ഉന്മേഷം നൽകുന്നു കലോറി കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾക്കും സാധ്യത കുറയ്ക്കുന്നു.


വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുന്നു: ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ചെറിയ കല്ലുകൾ തകർത്ത് മൂത്രത്തിൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു. ദഹനത്തേയും മെറ്റബോളിസത്തേയും സഹായിക്കുന്നു.ദഹനത്തെ സഹായിച്ചേക്കാം: ഭക്ഷണത്തിന് മുമ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് മെച്ചപ്പെട്ട ദഹനം സാധ്യമാക്കും