തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽ പീടിക വെള്ളാരംപാറ പ്രദേശത്ത് പുലിയെ കണ്ടെന്ന്



 കൊപ്പം : തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽ പീടിക  വെള്ളാരംപാറ പ്രദേശത്ത് പുലിയെ കണ്ടെന്ന്. പുലിയെന്നു തോന്നുന്ന ജീവി ചീറി അടുത്തെന്നും  സമീപത്ത് ഒരു നായ ഉണ്ടായതിനാൽ പുലി നായക്ക് നേരെ തിരിഞ്ഞത് കൊണ്ട് രക്ഷെപ്പെട്ടെന്നുമാണ് ദൃക്സാക്ഷിയുടെ വിവരണം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴിഞ്ഞദിവസം കൈപ്പുറം ആനേംകോടി പ്രദേശത്ത്  പാമ്പ് പിടുത്തക്കാരൻ അബ്ബാസ് കൈപ്പുറം പുലിയെ കണ്ടതായി  അറിയിച്ചിരുന്നു.


 ഫോറസ്റ്റ് ജീവനക്കാർ നടത്തിയ പരിശോധനയിൽ തെളിവുകളൊന്നും ലഭ്യമാകാത്തതിനാൽ കാട്ടുപൂച്ചയാകാം എന്ന നിഗമനത്തിൽ എത്തുക ആയിരുന്നു. പുതിയ കണ്ടെന്ന് സംശയിക്കുന്ന പ്രദേശം കാട്ടുപൂച്ചകളുടെ സാന്നിധ്യമുള്ള ഇടം കൂടിയാണ്. ഇന്നലെ രാത്രി നേരത്തെ കണ്ടെന്നു പറയുന്ന പ്രദേശത്തിന് അടുത്ത് തന്നെ പുലിയെ കണ്ടെന്ന് ദൃക്സാക്ഷി പറഞ്ഞതോടെ ജനങ്ങൾ വീണ്ടും ഭീതിയിലാണ്. ഇന്നലെ പരിസരത്ത് അസാധാരണമായി നായകൾ കുരച്ചിരുന്നതായും പരിസരവാസികൾ പറയുന്നു. വനം വകുപ്പ് ജീവനക്കാർ രാത്രി തന്നെ പരിസരത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തി. ഇന്ന് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് സെക്ഷൻ ഓഫീസർ പി സജയകുമാർ  അറിയിച്ചു.