തൃത്താല നേർച്ച നാളെ
February 11, 2025
തൃത്താല : ആഗ്രഹ സഫലീകരണത്തിന് പതിറ്റാണ്ടുകളായി ആബാലവൃദ്ധ ജനങ്ങൾ സന്ദർശിച്ച് ആത്മ സംതൃപ്തി നേടിക്കൊണ്ടിരിക്കുന്ന തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച നാളെ (ഫെബ്രുവരി 12 ബുധനാഴ്ച) ഭക്തി നിർഭരമായി ആഘോഷിക്കും
കാലത്ത് 6 മണിക്ക് മൗലീദ് പാരായണം, 7 മണിക്ക് കൂട്ട സിയാറത്ത്, ഖുർആൻ പാരായണം, കാലത്ത് 9.30 മുതൽ ഉച്ചക്ക് 12 വരെ ഭക്ഷണ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് തൃത്താല മഹല്ല് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
ഉച്ചക്ക് 1.30 ന് കൊടികയറ്റം മഹല്ല് പ്രസിഡണ്ട് നിർവഹിക്കും. രാത്രി 9.30 ന് നടക്കുന്ന ഖത്തം ദുആയോടെ നേർച്ച സമാപിക്കും
