എസ് വൈ എസ് തൃത്താല സോണ്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു



തൃത്താല: എസ് വൈ എസ് തൃത്താല സോണ്‍ യൂത്ത് കൗണ്‍സില്‍ പറക്കുളം അയ്യൂബി എജ്യു സിറ്റിയില്‍ നടന്നു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുര്‍റശീദ് അഷ്‌റഫി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് മുസ്തഫ അഹ്‌സനി ചിറ്റപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് വിഷയാവതരണം നടത്തി.


ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഹ്‌സനി ആനക്കര, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ഭാരവാഹികളായ ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, സി. അബ്ദുല്‍ കബീര്‍ അഹ്‌സനി, കോയ ഹാജി അങ്ങാടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശറഫുദ്ദീന്‍ ബുഖാരി, എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍, ശരീഫ് ചെര്‍പ്പുള്ളശ്ശേരി, അബ്ദുന്നാസര്‍ അലനല്ലൂര്‍, യൂസുഫ് സഖാഫി വിളയൂര്‍, കബീര്‍ അഹ്‌സനി കെ. കെ. പാലം, ശറഫുദ്ദീന്‍ സഅദി ഒതളൂര്‍, ലത്തീഫ് മാട്ടായ, മൊയ്തീൻ ഷാ അഹ്സനി അങ്ങാടി സംസാരിച്ചു.


പൊതു, പ്രവര്‍ത്തന, സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ യഥാക്രമം റിയാസ് സി.പി., ഷബീര്‍ കെ., ജഅ്ഫര്‍ സ്വാദിഖ് സഖാഫി അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് റിട്ടേണിംഗ് ഓഫീസറായി. കൗണ്‍സിലില്‍ 2025-26 വര്‍ഷത്തേക്കുള്ള 35 അംഗ സോണ്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


ഭാരവാഹികള്‍: ഹാഫിള് സ്വഫ്‌വാന്‍ റഹ്‌മാനി ഒതളൂര്‍ (പ്രസി.), റിയാസ് സി. പി. കൊള്ളനൂര്‍ (ജന. സെക്രട്ടറി), ഷബീര്‍ കെ. അങ്ങാടി (ഫിനാ. സെക്രട്ടറി). ശിഹാബുദ്ദീന്‍ സഖാഫി കരിമ്പനക്കുന്ന്, സയ്യിദ് കമാല്‍ തങ്ങള്‍ ചാലിശ്ശേരി (വൈസ് പ്രസി.), സുബൈര്‍ ബാഖവി കൂറ്റനാട്, ഹാഷിം സഖാഫി ചെരിപ്പൂര്‍, ഒ. അബ്ദുല്‍ഹകീം സഖാഫി അങ്ങാടി, സൈനുദ്ദീന്‍ എം. പി. ഒതളൂര്‍, അബ്ദുൽ ഗഫൂർ കൂറ്റനാട് (സെക്ര.), ഹാഫിള് സഈദ് അഹ്‌സനി ഒതളൂര്‍, പി. സ്വാബിര്‍ സഖാഫി ചേക്കോട്, ജുബൈര്‍ സഅദി ഒതളൂര്‍ (ക്യാബിനറ്റ് അംഗങ്ങള്‍.