പട്ടാമ്പി- തിരുവേഗപ്പുറയിൽ വൻ കഞ്ചാവ് വേട്ട



 പട്ടാമ്പി റേഞ്ച് പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ ആർ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്രീ. എച്ച് വിനുവും പാർട്ടിയും ചേർന്ന് 01:30 PM മണി സമയത്ത് പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ വില്ലേജിൽ കൈപ്പുറം ദേശത്ത് പുളിക്കൽ വീട്ടിൽ മുഹമ്മദ്‌ മകൻ മുസ്തഫ താമസിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് വാർഡ്‌ നമ്പർ VII/833 നമ്പർ വാടക വീടിനുള്ളിൽ വച്ച് നിലവിലുള്ള NDPS നിയമത്തിനും നിബന്ധനകൾക്കും വിപരീതമായി 8.320 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ വില്ലേജിൽ കൈപ്പുറം ദേശത്ത് പുളിക്കൽ വീട്ടിൽ മുഹമ്മദ്‌ മകൻ മുസ്തഫ  (66/25) എന്നയാളെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതലുകളും കേസ് രേഖകളും സഹിതം ഓഫീസിൽ ഹാജരാക്കി ആയത് U/s 20 (b) (ii) (B) NDPS ആക്ട് 1985 പ്രകാരം CR No 07/2025 ആയി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ ആർ , സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയപ്രകാശ് കെ, അനിൽകുമാർ ടി പി, നന്ദു, അനൂപ് രാജ് ആർ എൽ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ആരതി സി എന്നിവർ പങ്കെടുത്തു.