മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു
February 20, 2025
വെള്ളറക്കാട് : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിലെ 'എ' ക്ലാസ് മെമ്പർഷിപ്പുള്ള മാരക രോഗങ്ങൾ ബാധിച്ച അംഗങ്ങൾക്ക് മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു. വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം ഷീജ വേണുഗോപാൽ നന്ദിയും പറഞ്ഞു.വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായ വി. ശങ്കരനാരായണൻ, കെ.കെ ഷെമീറ അഷറഫ്, പ്രണവ്.പി.സത്യൻ, വി.പരമേശ്വരൻ, സി.എ ജംഷീർ, എൻ.വി വിൽസൻ, കെ.ശിവശങ്കരൻ, അനുഷ്.സി. മോഹൻ, കെ.കെ സുമേഷ് എന്നിവർ പങ്കെടുത്തു.
