കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്



നിർണ്ണയം  " അകറ്റാം അർബുദം" എന്ന പേരിൽ ഒരു ജനകീയ കാൻസർ പ്രതിരോധ നിർണ്ണയ ക്യാമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. നഫീസ നിർവ്വഹിച്ചു.


വരവൂർ :   സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഗർഭാശയഗള, സ്തനാർബുദ കാൻസർ നിർണ്ണയ ക്യാമ്പാണ് നിർണ്ണയം എന്ന പേരിൽ  സംഘടിപ്പിക്കുന്നത്.

വരവൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പി.പി. സുനിത അദ്ധ്യക്ഷത വഹിച്ചു.  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:എൻ.രേഖ പദ്ധതി വിശദീകരിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി. സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ജി. ദീപു പ്രസാദ്,  ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. യശോദ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. ബീവാത്തുകുട്ടി, വി.കെ.സേതുമാധവൻ, പി. എസ്.പ്രദീപ്, കെ.ജിഷ, പി.കെ.അനിത, എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ: ടോണി, വരവൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോയ് ജോൺ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.