തൃശൂര്‍ – കുന്നംകുളം പാതയില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം



തൃശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ മുതൽ കേച്ചേരി വരെയുള്ള ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ തിങ്കളാഴ്‌ച മുതൽ തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കേച്ചേരി ആളൂർ റോഡ് വഴി ചൂണ്ടൽ സെൻ്ററിലെത്തി ചേരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സാധാരണനിലയിൽ കടന്നുപോകാവുന്നതാണെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.