കെജ്‌രിവാള്‍ വീണു; ഡൽഹിയിൽ ഭരണം പിടിച്ച് ബിജെപി




ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമത്. കോൺ​ഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.